Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



അംഗസംഖ്യാവിവാദം: സുജിത് നായർക്ക് പിന്തുണയുമായി 'ദേശാഭിമാനി', സി പി എമ്മിൽ പ്രതിസന്ധി രൂക്ഷം


സി പി എമ്മിന്റെ അംഗത്വത്തിൽ കഴിഞ്ഞ വർഷം വൻതോതിൽ ഇടിവുണ്ടായതായുള്ള റിപ്പോർട്ടിനെത്തുടർന്ന് ഉണ്ടായ വിവാദം പുതിയ വഴിത്തിരിവിലേക്ക്. സി പി എമ്മിൽ നിന്ന് 34,000-ഓളം പേർ അംഗത്വം ഉപേക്ഷിച്ചതായി വ്യക്തമാക്കുന്ന പാർട്ടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം 'മനോരമ' പുറത്തുവിട്ടിരുന്നു. ഇതിനെത്തുടർന്ന് ആ വാർത്ത തയ്യാറാക്കിയ 'മനോരമ' ലേഖകൻ സുജിത് നായർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. സുജിത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിനു നേരെ ശക്തവും സംഘടിതവുമായ ആക്രമണമാണ് സി പി എം അനുകൂല പ്രൊഫൈലുകളിൽ നിന്ന് ഉണ്ടായത്. അദ്ദേഹത്തെ വ്യക്തിപരമായിപ്പോലും അധിക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളും വ്യാപകമായ ഘട്ടത്തിലാണ് അദ്ദേഹത്തിനു പിന്തുണയുമായി 'ദേശാഭിമാനി' അസോസിയേറ്റ് എഡിറ്റർ പി എം മനോജ് രംഗത്തു വന്നത്. കഴിഞ്ഞ ദിവസം 'ദേശാഭിമാനി'യിൽ പേരു വെച്ച് എഴുതിയ ലേഖനത്തിലാണ് പി എം മനോജ് സുജിത് നായർക്ക് പിന്തുണ പ്രഖ്യപിച്ചത്. ഇതേ ലേഖനം അദ്ദേഹം സ്വന്തം ഫേസ്‌ബുക്ക് വാളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വസ്തുതാപരമായ വാർത്തകൾ നൽകിയതിന്റെ പേരിൽ പത്ര മാനേജ്‌മെന്റിനെയും ലേഖകരെയും ആക്ഷേപിക്കുന്ന സോഷ്യൽ മീഡിയാപ്രവണതയ്ക്കെതിരായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ശ്രീ. പി. എം. മനോജ് തന്നെ പ്രതികരിക്കാൻ തയ്യാറായത് ശ്രദ്ധേയമാണ്. എന്നാൽ സി പി എമ്മിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ സുജിത് നായർക്ക് പരസ്യ പിന്തുണയുമായി പാർട്ടി മുഖപത്രത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി തന്നെ രംഗത്തു വന്നത് പാർട്ടി അണികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ നീക്കം വരും ദിവസങ്ങളിൽ ഏറെ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. പാർട്ടി ബന്ധങ്ങൾക്കും ചായ്‌വുകൾക്കും അതീതമായി ശ്രീ. മനോജ് പുലർത്തുന്ന സൗഹൃദങ്ങൾ നേരത്തേ തന്നെ ചർച്ചാവിഷയമായിരുന്നു. 'മാതൃഭൂമി' മുൻ ഡപ്യൂട്ടി എഡിറ്റർ എൻ പി രാജേന്ദ്രൻ പത്രമാനേജ്‌മെന്റിന്റെ നിലപാടുകൾക്കെതിരെ പ്രതികരിച്ചപ്പോഴും പത്രപ്രവർത്തകയും സോഷ്യൽ മീഡിയയിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യവുമായ സുനിത ദേവദാസ് സോളാർ കേസുമായി ബന്ധപ്പെട്ട് സരിത നായരുമായി നടത്തിയ അഭിമുഖം വിവാദമായപ്പോഴും ശ്രീ. മനോജ് സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായിരുന്നു.

പാർട്ടിയിലെ രൂക്ഷമായ കൊഴിഞ്ഞുപോക്കും അതിലുപരി, കൊഴിഞ്ഞുപോകുന്നവരിൽ പലരും ബി ജെ പിയിൽ ചേക്കേറുന്ന സാഹചര്യവും പാർട്ടിയെ മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന നിലപാട് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടിക്ക് ഒരുതരത്തിലും പിന്തുണയ്ക്കാനാവാത്ത മാധ്യമമായ 'മനോരമ'യ്ക്ക് അനുകൂലമായി പാർട്ടി മുഖപത്രത്തിൽത്തന്നെ ലേഖനമെഴുതുക വഴി ശ്രീ. മനോജ് 'ദേശാഭിമാനി'യിലും വിഭാഗീയതയുടെ പുതിയ പോർമുഖം തുറക്കുകയാണെന്നു സൂചനയുണ്ട്. തുടർച്ചയായി ലേഖനങ്ങളിലൂടെ പാർട്ടിയുടെ നാവായി വർത്തിക്കുമ്പോഴും ആ ലേഖനങ്ങളിൽ ഒളിപ്പിച്ച ചില മുനകളിലൂടെ പാർട്ടി നേതൃത്വത്തിന്മേൽ ചില 'കുത്തു'കൾ ഏല്പിക്കുന്ന ശ്രീ. മനോജിന്റെ ശൈലി വരും നാളുകളിൽ പാർട്ടിക്കകത്ത് ഏറെ ചർച്ചയാകുമെന്നു കരുതാം. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി 'ദേശാഭിമാനി' കണ്ണൂർ യൂണിറ്റിൽ നിന്നുള്ള ചില വാർത്തകളിൽ സൂചനയുണ്ട്.

-----------------------------------------------
ലേബൽ: 'മനോരമീക' പ്രവർത്തനം


ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2017 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.