Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Mapപിണറായിയിലും 'കൊഴിഞ്ഞുപോക്ക്', സി പി എമ്മിൽ ഞെട്ടൽ


കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി അംഗങ്ങൾ കൊഴിഞ്ഞുപോകുന്ന സാഹചര്യം നേരിടുന്ന സി പി എമ്മിന്റെ കേരള ഘടകത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ പാർട്ടിയുടെ 'അനൗദ്യോഗിക ആസ്ഥാന'മായ പിണറായിയിലും കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ജൂൺ 29-നു ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ വെച്ച അംഗത്വറിപ്പോർട്ടിൽ മുപ്പത്തിനാലായിരത്തോളം പേർ കഴിഞ്ഞ വർഷം മാത്രം പാർട്ടി വിട്ടതായി കണക്കാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ജില്ലാതലത്തിലുള്ള കണക്കുകൾ പുറത്തു വന്നതോടെയാണ് പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമായിരിക്കുന്നത്. മുൻകാലങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി റിപ്പോർട്ടിനു സ്ഥിരീകരണം നൽകിക്കൊണ്ട് പാർട്ടി വിട്ട ചില പ്രവർത്തകർ അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മധ്യ - തെക്കൻ ജില്ലകളിലാണു കൊഴിഞ്ഞുപോക്ക് കൂടുതൽ രൂക്ഷമെന്നത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും നെയ്യാറ്റിൻകര, പിറവം തുടങ്ങി അരുവിക്കര വരെയുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും വ്യക്തമായിരുന്നതാണെങ്കിലും പാർട്ടിയുടെ ശക്തിദുർഗങ്ങളായി കരുതപ്പെടുന്ന വടക്കൻ ജില്ലകളിലും സ്ഥിതി ആശാവഹമല്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സി പി എമ്മിന്റെ എക്കാലത്തെയും ശക്തമായ കോട്ടകളിലൊന്നായ കണ്ണൂരിൽപ്പോലും കൊഴിഞ്ഞുപോക്ക് വ്യക്തമാണ്. ജില്ലയിൽ ബി ജെ പിയുടെ സ്വാധീനമേഖലകളായ ചില പ്രദേശങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും മറ്റു മേഖലകളിൽ സ്ഥിതി ആശാവഹമല്ലെന്നാണു നേതൃത്വം വിലയിരുത്തുന്നത്. മൂവായിരത്തോളം പുതിയ അംഗങ്ങളെ ചേർക്കാനായി എന്ന മറുവാദം ഉണ്ടെങ്കിലും പാർട്ടിയുടെ അടിത്തറയ്ക്ക് നിർണായകമായ ജില്ലയിൽ നേരിയ തോതിൽപ്പോലും കൊഴിഞ്ഞുപോക്ക് സംഭവിക്കാൻ പാടില്ലാത്തതാണെന്നാണു നേതൃത്വത്തിന്റെ പൊതുവേയുള്ള വിലയിരുത്തൽ.

റിപ്പോർട്ടിന്റെ കാലയളവിൽ പാർട്ടി സെക്രട്ടറിയായിരുന്ന, ഇപ്പോഴും സംസ്ഥാനഘടകത്തിന്റെ പൂർണ നിയന്ത്രണം വഹിക്കുന്ന പിണറായി വിജയന്റെ സ്വന്തം തട്ടകത്തിൽ നിന്നുള്ള സജീവപ്രവർത്തകരുൾപ്പെടെ അംഗത്വം ഉപേക്ഷിക്കുന്നത് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വിജയന്റെ പിണറായിയിലെ വീടിന്റെ അയൽപക്കത്തുള്ളവർ പോലും ഇവരിൽ പെടുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. പാർട്ടിയിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് 'ദേശാഭിമാനി' അസോസിയേറ്റ് എഡിറ്റർ PM Manoj ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിൽ കമന്റ് ഇട്ടുകൊണ്ടാണ് ഇവരിൽ ഒരാൾ മൂന്നു വർഷത്തിലേറെ പാർട്ടി അംഗമായിരുന്ന താൻ പാർട്ടി വിട്ട കാര്യം സ്ഥിരീകരിച്ചത്. പിണറായി വിജയന്റെ ദീർഘകാല സുഹൃത്തും സഹപാഠിയും അയൽവാസിയുമായ ഒരു മുൻ അധ്യാപകന്റെ മകനായ ഇയാൾ 'വിജി പിണറായി' എന്ന പേരിൽ ഫേസ് ബുക്കിൽ സജീവമായി സി പി എമ്മിനനുകൂലമായി ഇടപെട്ടിരുന്ന വ്യക്തിയാണ്. പല വിഷയങ്ങളിലും പാർട്ടിയെയും പിണറായിയെയും ന്യായീകരിച്ചുകൊണ്ട് ഫേസ് ബുക്ക് ചർച്ചകളിൽ പങ്കെടുക്കുകയും ബ്ലോഗിലും സ്വന്തം വെബ്‌സൈറ്റിലും ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തെപ്പോലെ താഴേത്തട്ടിലുള്ള വിശ്വസ്തരായ പലരും പാർട്ടിയിൽ നിന്ന് അകലുന്നു എന്ന യാഥാർഥ്യത്തെ മൊത്തം അംഗസംഖ്യയുടെ കണക്കു കൊണ്ട് മൂടിവെച്ച് എത്ര നാൾ മുന്നോട്ടു പോകാനാവും എന്ന ചോദ്യം വരും നാളുകളിൽ പാർട്ടിക്ക് അവഗണിക്കാനാവാത്ത തലവേദനയാവുമെന്നാണു പൊതുവേ കരുതപ്പെടുന്നത്. തുറന്നു പറയുന്നില്ലെങ്കിലും താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരും പ്രാദേശിക - ജില്ലാ നേതാക്കളും ഇതേ വഴിയിലാണു ചിന്തിക്കുന്നതെന്നതിന്റെ സൂചനകൾ ഇവരുടെ ശരീരഭാഷയിലും പ്രതികരണങ്ങളിലും നിന്ന് ഉയരുന്നുണ്ട്

--------------------------------------------------------------------------------------------------------------
ലേബൽ: 'മനോരമ'യ്ക്കു വേണ്ടി 'വിജിത്ത് നള്ളക്കണ്ടി' തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.


ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2017 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.