Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



“മമ്മൂഞ്ഞുമാർ”ക്ക് കുടപിടിക്കുന്നവർ...!

(മഹാരാഷ്ട്രയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹകരമായ നയങ്ങൾക്കെതിരെ നടന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ഈതിഹാസികമായ ‘ലോങ് മാർച്ചി’ന്റെ പ്രതീകമായി മാറിയ ഒരു ഫോട്ടോ ഉപയോഗിച്ച് യുഡിഎഫിനു വോട്ട് അഭ്യർഥിച്ചുകൊണ്ട് ‘വെൽഫെയർ പാർട്ടി’ തയ്യാറാക്കിയ പോസ്റ്ററിനെ ന്യായീകരിച്ചുകൊണ്ട് ‘മലയാള മനോരമ’ പത്രത്തിന്റെ ഉത്തരപൂർവ മേഖലാ പ്രതിനിധിയായ ജാവേദ് പർവേഷ് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ (‘ഒറിജിനൽ പോസ്റ്റ്’ ഹസനുൽ ബന്നയുടേത്) പൊള്ളത്തരം തുറന്നുകാട്ടിക്കൊണ്ട് എഴുതിയ കുറിപ്പിന്റെ പുനഃപ്രസിദ്ധീകരണം.)


“പൊതുവിജ്ഞാനം നല്ലതാണ്...”(‘കറ നല്ലതാണ്’ എന്ന ടോണിലും വേണമെങ്കിൽ വായിക്കാം.)

https://www.facebook.com/photo.php?fbid=10219049095597526&set=a.1926948412620&type=3&theater

ഈ പോസ്റ്റ് “സകല കർഷക പ്രക്ഷോഭത്തിനും പിതൃത്വം ഏറ്റെടുക്കുന്നതിനെതിരെ” ആണെന്നാണ് “പ്രമുഖ പത്ര”ത്തിന്റെ “പ്രമുഖ ലേഖകൻ” അവകാശപ്പെടുന്നത്. അതു കണ്ടപ്പോൾ തോന്നിയത്...

******

ഹഹഹഹഹ...!!! ഉവ്വോ...??!! അതിനു “സകല കർഷക പ്രക്ഷോഭത്തിനും പിതൃത്വം” ആരേറ്റെടുത്തു Javed Parvesh? നിങ്ങൾ ഇട്ട ഈ ഫോട്ടോയിൽ “പച്ചക്കൊടി” ഒരെണ്ണം പോലും കാണാത്തത് ഒരുപക്ഷേ എന്റെ കണ്ണിന്റെ കുഴപ്പമാവാം, സാരമില്ല. പക്ഷേ ഈ ഫോട്ടോയിൽ കാണുന്ന മൊത്തം ആളുകളുടെ ആയിരമിരട്ടിയോളം പേർ ചെങ്കൊടിയേന്തി മാർച്ചുചെയ്തതും ആ മാർച്ചിൽ നിന്ന് എടുത്ത ഫോട്ടോകൾ വെച്ച് വേറെ ഏതൊക്കെയോ കൊടികൾ പിടിക്കുന്നവർ പോസ്റ്ററടിച്ചതും കാണാൻ കഴിഞ്ഞില്ലെങ്കിൽ, ശ്രീ. ജാവേദ്, താങ്കളുടെ തന്നെ വാക്കുകൾ കടമെടുക്കട്ടെ, "... പൊതുവിജ്ഞാനം നല്ലതാണ്. ഗൂഗിള്‍ ചെയ്താല്‍ അത്യാവശ്യം വിവരം കിട്ടും". (കടപ്പാട്: താങ്കളുടെ https://www.facebook.com/photo.php?fbid=10209996060277301&set=a.1926948412620&type=3&theater ഈ പോസ്റ്റ്.)

താങ്കൾ ‘മലയാള മനോരമ’ പത്രത്തിൽ ജോലി ചെയ്യുന്ന ആളാണെന്നാണ് എന്റെ അറിവ്. മറ്റു പത്ര - മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വായിക്കുന്നതിന് താങ്കൾക്ക് താങ്കളുടെ തൊഴിലുടമ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇനി അഥവാ ഉണ്ടെങ്കിലും “farmers march mumbai manorama” എന്ന് ഒന്നു “ഗൂഗിള്‍ ചെയ്താല്‍ അത്യാവശ്യം വിവരം കിട്ടും”. ടൈപ്പ് ചെയ്യാനും സമയമില്ലെങ്കിൽ ദാ ലിങ്ക്.

ഇനി അതിനും വയ്യെങ്കിൽ ‘പരവേശം’ വേണ്ട, “സ്പൂൺ ഫീഡ്” ചെയ്തുതരാം. ദാ പിടി ഒരു സ്ക്രീൻഷോട്ട്... ഒന്നോ രണ്ടോ ഒഴികെ എല്ലാ ഫോട്ടോകളും ‘മനോരമ’ പ്രസിദ്ധീകരിച്ചതു തന്നെയാണ്.




ഈ ഫോട്ടോകളിലൊക്കെ ഞാൻ നോക്കിയിട്ട് കാണുന്നതൊക്കെ - ഏതാണ്ട് മുഴുവനും - ചെങ്കൊടികൾ മാത്രമാ... ഈ സമരങ്ങളുടെയെങ്കിലും ‘പിതൃത്വം’ ആ ചെങ്കൊടിക്കാർക്കു കൊടുക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം ശ്രീ. ജാവേദ്... “സകല കർഷക പ്രക്ഷോഭത്തിനും പിതൃത്വം ഏറ്റെടുക്കുന്നതിനെതിരെ”യാണു താങ്കളുടെ പോസ്റ്റെങ്കിൽ അത് ദാ ഈ ഫോട്ടോകളിൽ കാണുന്ന സമരങ്ങളുടെ പിതൃത്വമോ മാതൃത്വമോ വേറെ വല്ലതുമോ ഒക്കെ ഏറ്റെടുത്ത് പോസ്റ്ററടിക്കുന്ന ‘എട്ടുകാലി മമ്മൂഞ്ഞു’മാർക്കെതിരെ വേണമായിരുന്നു, അല്ലാതെ അവർക്കു വേണ്ടിയല്ല...!



ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള പോസ്റ്ററും ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും

പോസ്റ്റർ പോസ്റ്റ് 2 പോസ്റ്റ് 3


~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2018 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.