Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ആയിരം കണ്ണുമായ്...



ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
രചന: ബിച്ചു തിരുമല‍    സംഗീതം: ജെറി അമല്‍ ദേവ്
ഗായകര്‍‍: യേശുദാസ്, ചിത്ര & പാര്‍ട്ടി

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍തേന്‍‌കിളീ (2)    (ആയിരം കണ്ണുമായ് ...)
മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര്‍തേന്‍‌കിളീ
വെയില് വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍‌തേന്‍‌കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ (2) (ആയിരം കണ്ണുമായ് ...)
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌ബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍തേന്‍‌കിളീ(2) (വന്നു നീ... (4 Lines))
പൈങ്കിളീ മലര്‍തേന്‍‌കിളീ (2)
എന്റെയോര്‍മ്മയില്‍ പൂത്തു നിന്നൊരു
മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു -
ജീവചൈതന്യമേ..    (ആയിരം കണ്ണുമായ് ...)




പൊട്ടിക്കരഞ്ഞുകൊണ്ടോമനേ...



ചിത്രം: അഭിമാനം
രചന: ശ്രീകുമാരന്‍ തമ്പി‍    സംഗീതം: എ. ടി. ഉമ്മര്‍
ഗായകന്‍: യേശുദാസ്

പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ
കുറ്റങ്ങള്‍ സമ്മതിക്കാം
മനസിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പു തരൂ... എനിക്കു നീ മാപ്പു തരൂ... (പൊട്ടിക്കരഞ്ഞു...)

പാപത്തിന്‍ കഥകള്‍ രചിച്ചൊരെന്‍
കൈയ്യാല്‍ നിന്‍ പൂമേനി തൊടുകയില്ലാ... (2)
അമ്പലപ്പൂ പോല്‍ വിശുദ്ധമാമധരം
ചുംബിച്ചുലയ്ക്കുകില്ലാ - ഞാന്‍
ചുംബിച്ചുലയ്ക്കുകില്ലാ…
ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ
വാടിയ നിര്‍മാല്യം ഞാന്‍.... (പൊട്ടിക്കരഞ്ഞു...)

ദുഃഖത്തിന്‍ നിഴലായി മാറിയ ഞാന്‍ നിന്റെ
കൊട്ടാരം പരിചാരകന്‍ (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാന്‍
തപസ്സു ചെയ്യും നിന്‍ സേവകന്‍(2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാന്‍... (പൊട്ടിക്കരഞ്ഞു...)



അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...


ചിത്രം: അദ്വൈതം
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി‍‍    സംഗീതം: എം. ജി. രാധാകൃഷ്ണന്‍
ഗായകര്‍‍: എം. ജി. ശ്രീകുമാര്‍, ചിത്ര

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കല്‍‌വിളക്കുകള്‍ പാതി മിന്നിനില്‍‌ക്കവേ
എന്തു നല്‍കുവാനെന്നെ കാത്തുനിന്നു നീ

തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായായോടിവന്നതാണു ഞാന്‍    (അമ്പലപ്പുഴെ...)

അഗ്നിസാക്ഷിയായ് ഇലത്താലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാകും…
മന്ത്രകോടിയില്‍ ഞാന്‍ മൂടിനില്‍ക്കവേ
ആദ്യാഭിലാഷം സഫലമാകും…

നാ‍ലാളറിയേ കൈപിടിക്കും തിരു -
നാടകശാലയില്‍ ചേര്‍ന്നുനില്‍ക്കും… (2)
യമുനാ നദിയായ് കുളിരലയിളകും നിനവില്‍… (അമ്പലപ്പുഴെ…)

ഈറനോടെയെന്നും കൈവണങ്ങുമെന്‍
നിര്‍മ്മാല്യപുണ്യം പകര്‍ന്നുതരാം
ഏറെജന്മമായ് ഞാന്‍ നോമ്പുനോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം

വേളിപ്പെണ്ണായ് നീവരുമ്പോള്‍
നല്ലോലക്കുടയില്‍ ഞാന്‍ കൂട്ടുനില്‍ക്കാം (2)
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍… (അമ്പലപ്പുഴെ…)




മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...


ചിത്രം: നഖക്ഷതങ്ങള്‍
രചന: ഒ. എന്‍. വി. കുറുപ്പ്     സംഗീതം: ബോംബെ രവി
ഗായിക : കെ. എസ്. ചിത്ര

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടും ചുറ്റി (മഞ്ഞള്‍...)
ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു
വന്നു ചിരിതൂകി നിന്നു (മഞ്ഞള്‍...)

കുന്നിമണിച്ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു - ഓ...
ഞാന്‍ തൊട്ടെടുത്തു... (കുന്നിമണി...)

എന്‍ വിരല്‍ത്തുമ്പില്‍നിന്നാ വര്‍ണരേണുക്കള്‍
എന്‍ നെഞ്ചിലാകെപ്പടര്‍ന്നു - ഒരു
പൂമ്പുലര്‍ വേള വിടര്‍ന്നു... ഓ... (2) (മഞ്ഞള്‍...)

പിന്നെ ഞാന്‍ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു (പിന്നെ...)
എങ്കിലും സന്ധ്യ മയങ്ങുന്ന നേരം നീ
ഒന്നും പറയാതെ പോയീ - എന്റെ
നെഞ്ചിലെ മൈനയും തേങ്ങീ... ഓ... (മഞ്ഞള്‍...)



  ആദ്യ പേജ്
First Page
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2017 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.